KeralaLatest NewsIndia

കായംകുളത്തെ വീട്ടില്‍ നിന്ന് ക്വാറന്റൈന്‍ ലംഘിച്ച്‌ മുങ്ങി, മലപ്പുറത്ത് നിന്ന് രഹസ്യമായി നടത്തിയ രണ്ടാം വിവാഹവും പുറത്തായി, നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ക്ക് വീണ്ടും മൂന്നാം ക്വാറന്റൈന്‍

ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുങ്ങി വഴിനീളെയുള്ള പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കായംകുളത്തെത്തിയപ്പോള്‍ വീട്ടില്‍ ആദ്യഭാര്യയുമായി കലഹം.

കായംകുളം: ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ കായംകുളത്തെ വീട്ടില്‍ ക്വാറന്റൈനുശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ നേരേ പോയത് മലപ്പുറത്തെ രണ്ടാംഭാര്യയുടെ വീട്ടിലേക്ക്. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനാണ് കഥാപാത്രം. നിസാമുദ്ദീനില്‍ നിന്ന് വന്നശേഷം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ഒറ്റയ്ക്ക് കാറില്‍ മലപ്പുറത്തേക്കും തിരിച്ചുമുള്ള യാത്രയില്‍ പൊലീസ് പരിശോധന എങ്ങനെ മറികടന്നെന്നു വ്യക്തമല്ല.യാത്രാ വിവരം അവിടെ അധികൃതര്‍ക്ക് ലഭിച്ചതോടെ ആ വീട്ടില്‍ രണ്ടാം ‘ക്വാറന്റൈന്‍’. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുങ്ങി വഴിനീളെയുള്ള പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കായംകുളത്തെത്തിയപ്പോള്‍ വീട്ടില്‍ ആദ്യഭാര്യയുമായി കലഹം.

കോവിഡ്‌ പ്രതിരോധം: ഇന്ത്യയുടെ സഹായംതേടി യു.എ.ഇ.: ലഭിച്ചത് രണ്ട് അഭ്യർത്ഥന

ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റെന്ന പരാതിയുമായി കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ ‘റൂട്ട്മാപ്പ്’ ബോദ്ധ്യപ്പെട്ട പൊലീസ് നേരെ പറഞ്ഞുവിട്ടത് കലവൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക്. അങ്ങനെ മൂന്നാം ക്വാറന്റൈന്‍; ഒപ്പം കേസും!സ്‌പെഷ്യല്‍ബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതോടെയാണ്‌ രണ്ടാം വിവാഹം സംബന്ധിച്ച രഹസ്യം പുറത്തറിയുന്നത്‌. ഇത്‌ കേട്ട്‌ രോഷാകുലയായ ഭാര്യ ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ അടിച്ചു തകര്‍ത്തതായി പൊലീസ്‌ പറയുന്നു.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും, ഒരു മാസത്തേക്ക്‌ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക്‌ മാറ്റുകയും ചെയ്‌തു.ഇയാള്‍ സഞ്ചരിച്ച വാഹനവും കായംകുളം പൊലീസ് സ്റ്റേഷനും ട്രാഫിക് സ്റ്റേഷനും സഞ്ചാര വഴികളും സമീപത്തെ ട്രഷറി പരസരവും അഗ്നിശമന സേന അണുവിമുക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button