KeralaLatest NewsNews

ജെസ്നയെ കണ്ടെത്തി? പ്രതികരണവുമായി എസ് പി കെ.ജി സൈമൺ

വരും ദിവസങ്ങളിൽ പോസിറ്റീവ് വാർത്ത പ്രതീക്ഷിക്കാമെന്നും എസ് പി പറഞ്ഞു

പത്തനംതിട്ട: 2018 ൽ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തിയതായുള്ള പ്രചാരണം തളളി പത്തനംതിട്ട എസ് പി കെ.ജി സൈമൺ. അതേസമയം, ജെസ്ന തിരോധനക്കേസിലെ അന്വേഷണ പുരോഗതി ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എസ് പി പറഞ്ഞു. പോസിറ്റീവ് വാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിൽ മാറ്റമില്ല. ജെസ്നയുടെ ഫോൺ രേഖകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുമുള്ള അന്വേഷണത്തിന് സൈബർ വിദ​ഗ്ധരെ കൂടി ഉൾപ്പെടുത്തി. വരും ദിവസങ്ങളിൽ പോസിറ്റീവ് വാർത്ത പ്രതീക്ഷിക്കാമെന്നും എസ് പി പറഞ്ഞു. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് ടോമിൻ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജെസ്നയെ കണ്ടെത്തിയതായി ചില വാർത്തകൾ പുറത്തുവന്നിരുന്നു. ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്.

ജെസ്‌ന മരിയ ജയിംസിനെ 2018 മാർച്ചിലാണ് കാണാതാകുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് പുറത്തിറക്കി.

ALSO READ: പ്രശസ്ത ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണൽ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫീസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്‌നയെ കണ്ടെത്തുന്നവർക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ അഞ്ചു ലക്ഷമായും ഉയർത്തി. മലപ്പുറത്തെ കോട്ട ക്കുന്നിൽ ജെസ്‌നയെ കണ്ടെന്ന വിവരത്തെത്തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button