KeralaLatest NewsNewsTechnology

സംസ്ഥാനത്തെ പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ വ​ഴി റീ​ചാ​ര്‍​ജ് വൗ​ച്ച​റു​ക​ള്‍ വി​ല്‍​ക്കുവാൻ, ബി​എ​സ്എ​ന്‍​എ​ൽ ത​പാ​ല്‍ വ​കു​പ്പുമായി കൈ​കോ​ര്‍​ക്കു​ന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ വ​ഴി പേ​പ്പ​ര്‍ റീ​ചാ​ര്‍​ജ് വൗ​ച്ച​റു​ക​ള്‍ വി​ല്‍​ക്കുവാൻ ബി​എ​സ്എ​ന്‍​എ​ൽ ത​പാ​ല്‍ വ​കു​പ്പുമായി കൈ​കോ​ര്‍​ക്കു​ന്നു. ബി​എ​സ്എ​ന്‍​എ​ല്ലി​ന്‍റെ 60 രൂ​പ, 110 രൂ​പ റീ​ചാ​ര്‍​ജ് കൂ​പ്പ​ണു​കൾ കേ​ര​ള​ത്തിലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ വ​ഴി ല​ഭ്യ​മാ​ക്കും. പേ​പ്പ​ര്‍ വൗ​ച്ച​റു​ക​ള്‍ ആ​ക്ടീ​വാ​ക്കാ​ന്‍ *123* ടൈപ്പ് ചെയ്ത ശേഷം സ്ക്രാ​ച്ച് കാ​ര്‍​ഡി​ലെ 18 അ​ക്ക ര​ഹ​സ്യ​ന​മ്പ​ര്‍ # ഡ​യ​ല്‍ ചെയ്യുക.

Also read ; ഡോളറിനെതിരെ മികച്ച നേട്ടം കൈവരിച്ച് രൂപ : മൂല്യം ഉയര്‍ന്നു

60 രൂ​പ​യു​ടെ ടോ​പ് അ​പ്പി​ന് 47.85 രൂ​പ​യും 110 രൂ​പ​യു​ടേ​തി​ന് 90.22 രൂ​പ​യും ആ​യി​രി​ക്കും അ​ക്കൗ​ണ്ടി​ല്‍ ലലഭ്യമാവുക. 110 രൂ​പ​യു​ടെ ടോ​പ്പ് അ​പ്പി​ന് എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും മു​ഴു​വ​ന്‍ ടോ​ക്ക് ടൈം ​ല​ഭി​ക്കുമെന്നും ബി​എ​സ്എ​ന്‍​എ​ല്‍ ലാ​ന്‍​ഡ്‌​ലൈ​ന്‍, പോ​സ്റ്റ്പെ​യ്ഡ് മൊ​ബൈ​ല്‍ ബി​ല്ലു​ക​ള്‍ കേ​ര​ള​ത്തി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ അ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം നേ​ര​ത്തെ നി​ല​വി​ലു​ണ്ടെ​ന്നും ചീ​ഫ് പോ​സ്റ്റ്മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ അ​റി​യി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button