Latest NewsIndiaNews

ലോക്ഡൗണില്‍ നാടിനെ ഞെട്ടിച്ച് ദുരഭിമാന കൊല : പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചതിനു ശേഷം തീവെച്ച് കൊലപ്പെടുത്തി

ജോധ്പുര്‍ : ലോക്ഡൗണില്‍ നാടിനെ ഞെട്ടിച്ച് ദുരഭിമാന കൊല . പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചതിനു ശേഷം തീവെച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലാണ് സംഭവം. യുവാവുമായി പ്രണയത്തിലായതിന് അമ്മയും അമ്മാവനും ചേര്‍ന്ന് 16 വയസ്സുകാരിയെ കഴുത്ത് ഞെരിച്ചതിനു ശേഷം തീവെച്ചുകൊലപ്പെടുത്തുകയാണ് ഉണ്ടായത് . കൊലപാതകത്തില്‍ പ്രതികളായ അമ്മ സീതാദേവിയെയും അമ്മാവന്‍ സവരാമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാലി ജില്ലയില്‍ മാര്‍ച്ച് 19ന് നടന്ന സംഭവം ഒരു മാസം കഴിഞ്ഞാണു പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്

read also : കൊല്ലപ്പെടുമ്പോൾ സുചിത്ര ഗർഭിണിയായിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ

പാലി ജില്ലയിലെ സോനായ് മാജി ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കുടുംബവും അമ്മാവന്‍ സവരാമിന്റെ കുടുംബവും കച്ചവടത്തിനായി പുണെയിലേക്കു മാറിയതാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടി അടുത്ത ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുന്‍പ് ഇരുവരും ഒളിച്ചോടി. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയും ചെയ്തു.

ഒരു മാസത്തിനുശേഷം യുവാവ് ജാമ്യത്തിലിറങ്ങി. യുവാവിനെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം വീട്ടുകാര്‍ നിരസിച്ചു. പൂജയ്‌ക്കെന്ന വ്യാജേന പെണ്‍കുട്ടിയെ രാജസ്ഥാനിലെ ഗ്രാമത്തിലേക്കു കൊണ്ടുപോയി. മാര്‍ച്ച് 19ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പുനെയിലേക്ക് മടങ്ങുകയാണ് ഉണ്ടായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button