Latest NewsNewsIndia

ചെന്നൈ നഗരം വിടാതെ വൈറസ്; കോയമ്പേട് മാർക്കറ്റിൽ 81 കച്ചവടക്കാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെന്നൈ : തമിഴ്‌നാട്ടിന്റെ തലസ്ഥാന നഗരയിലെ കോയമ്പേട് മാർക്കറ്റിലെ 81 കച്ചവടക്കാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ മാർക്കറ്റിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിയല്ലൂർ, പെരമ്പലൂർ, തിരുവാരൂർ, തഞ്ചാവൂർ, തിരുനെൽവേലി, കടലൂർ, വിഴിപ്പുരം ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

2323 പേർക്കാണ് ഇതുവരെ തമിഴ്‌നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 1038 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button