Latest NewsKeralaNattuvarthaNews

വാഹനാപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ദേശീയ പാതയിൽ മലപ്പുറത്തിന് സമീപമുണ്ടായ വാഹന അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവർ കോഴിക്കോട് മാത്തോട്ടം അസീസിയ്യയിൽ പുതിയ പാലം പരേതനായ കുഞ്ഞിതീന്‍റെ മകൻ താഴത്തേരി അബ്ദുൾ അസീസ് (63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പ് വാനില്‍ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ അബ്ദുള്‍ അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button