KeralaNattuvarthaLatest NewsNews

മൂവാറ്റുപുഴയെ നടുക്കി കാറപകടം; കാർ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി യുവനടനുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം

പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനാണ് ബേസില്‍

കൊച്ചി; മൂവാറ്റുപുഴയില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് മരണം, നാല് പേര്‍ക്ക് ഗുരുതര പരിക്ക്. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്, ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസില്‍, വാളകം മേക്കടമ്ബ് നടപ്പറമ്പേല്‍ ജോര്‍ജിന്റെ മകനാണ്. മാതാവ് സിജി, സഹോദരന്‍ ബെന്‍സില്‍.

അപകടത്തിൽ ലിതീഷ് (30), സാഗര്‍ (19) അന്തര്‍ സംസ്ഥാനക്കാരായ റമോണ്‍ ശൈഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവര്‍.

കാറിന്റെ അമിത വേ​ഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button