Latest NewsNewsIndia

ഡേറ്റാ സുരക്ഷയെക്കുറിച്ച് എനിക്ക് വല്ലാത്ത ആശങ്കയുണ്ട്; ആരോ​ഗ്യസേതു ആപ്പിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാഹുൽ ​ഗാന്ധി

പൗരൻമാരെ ഇത്തരത്തിൽ നിരീക്ഷിക്കരുതെന്നും രാഹുൽ ​ഗാന്ധി

ദില്ലി; ആരോ​ഗ്യ സേതു ആപ്പിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി രം​​ഗത്തെത്തി, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

അതിനാൽ തന്നെ തനിക്ക് ഡേറ്റാ സുരക്ഷയിൽ ആശങ്കയുണ്ടെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി, അനുമതി ഇല്ലാതെ പൗരൻമാരെ ഇത്തരത്തിൽ നിരീക്ഷിക്കരുതെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

നേരത്തെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം നിർബന്ധമാക്കിയിരുന്ന ആപ്പ് പിന്നീട് സ്വകാര്യ ജീവനക്കാർക്കും ബാധകമാക്കുകയായിരുന്നു, എല്ലാ ഉദ്യേ​ഗസ്ഥരും ആപ്പ് കൃത്യമായി ഉപയോ​ഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണെമന്നും നിർ‍ദേശിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പാണ് ആരോ​​ഗ്യ സേതു, ഫോൺ ലൊക്കേഷനും ബ്ലൂടൂത്തും ഉപയോ​ഗിച്ചാണ് ആപ്പ് വർക്ക് ചെയ്യുക, ഇതുവഴി ആളുകൾ രോ​ഗബാധയുള്ള സ്ഥലത്തോ , രോ​ഗികളുമായോ സമ്പർക്കം ഉണ്ടായിട്ടുണ്ടോ എന്നും അറിയാൻ സാധിയ്ക്കും. വിദേശങ്ങളിൽ നിന്നടക്കം ഇന്ത്യയെ ആരോ​ഗ്യ സേതു ആപ്പിനെക്കുറിച്ച് വളരെ പ്രശംസനാപരമായ സന്ദേശങ്ങളാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button