Latest NewsNewsInternational

കോവിഡില്‍ നിന്നും കരകയറി ഈ രാജ്യം : സ്‌കൂളുകള്‍ തുറക്കുന്ന തിയതി പ്രഖ്യാപിച്ചു

ലണ്ടന്‍: കോവിഡ് മരണം വിതച്ച് ബ്രിട്ടണില്‍ നിന്ന് പിന്‍വാങ്ങുന്നു. രാജ്യം പതുക്കെ കോവിഡില്‍ നിന്നും മുക്തമായതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടനിലെ പ്രൈമറി സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്റെ ഭാഗമാണ് ഇതെന്നു ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Read also : കോവിഡില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരോട് ആദരസൂചകമായി ജീവിതം മുഴുവനും സന്തോഷിയ്ക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അവര്‍ക്ക് നല്‍കിയ സര്‍പ്രൈസ് ഇങ്ങനെ

മന്ത്രിതല യോഗത്തിനു ശേഷം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

1,83,000ലേറെ ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് 28,204 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ചില ദിവസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതും ബ്രിട്ടണില്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button