Latest NewsNewsIndia

ഭീകരരില്‍ നിന്നും സുരക്ഷ സേന കണ്ടെടുത്തത് ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍ : ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പാകിസ്താന് ചൈനയുടെ സഹായം : ചൈന പാകിസ്താന് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നുവെന്ന് സൂചന

ശ്രീനഗര്‍ : കോവിഡ് പ്രതിരോധത്തിനിടയിലും ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് പാക് പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസം ഹന്ദ്വാരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങള്‍ ചൈനീസ് നിര്‍മിതങ്ങളാണെന്ന്  സുരക്ഷാ സേന . ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിള്‍സുകളും ഡബ്യൂഎഎസ്ആര്‍ സീരീസ് തോക്കുകളുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായ പ്രദേശത്തു നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ച ഭീകരര്‍ ഉപയോഗിച്ചിരുന്നത് ഈ ആയുധങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Also : ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; മൂന്നു ജവാന്‍മാര്‍ക്ക് വീരമൃത്യു

ഏറ്റുമുട്ടല്‍ പ്രദേശത്തു നിന്നും സുരക്ഷാ സേന കണ്ടെടുത്ത ആയുധങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഭീകരരില്‍ നിന്നും ചൈനീസ് ആയുധങ്ങള്‍ പിടിച്ചെടുത്തത് ആശങ്കയോടെയാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ക്ക് ചൈനയുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ചൈനയും പാകിസ്താനും തമ്മിലുള്ള അനധികൃത ആയുധ ഇടപാട് സംബന്ധിച്ച സൂചനയും ഇത് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button