Latest NewsNewsIndia

സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സിആര്‍പിഎഫ് വിഭാഗത്തില്‍നിന്ന് ഇതുവരെ 150 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 45 ‌ ഐടിബിപി ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 43 പേര്‍ ഡല്‍ഹിയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. രണ്ടു പേര്‍ ഡല്‍ഹി പോലീസിനൊപ്പം ക്രമസമാധാനപാലനത്തില്‍ ഉണ്ടായിരുന്നവരുമാണ്. ഇവരെ നീരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ഐടിബിപി പ്രസ്താവനയില്‍ അറിയിച്ചു.

ഗ്രേറ്റര്‍ നോയ്ഡയിലെ ഐടിബിപി റഫറല്‍ ആശുപത്രിയില്‍ ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിങ്ങനെ വിവിധ അര്‍ധസൈനിക വിഭാഗങ്ങളില്‍ന്നായി 58 ജവാന്‍മാര്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. സിആര്‍പിഎഫ് വിഭാഗത്തില്‍നിന്ന് ഇതുവരെ 150 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എഫില്‍നിന്ന് 67 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button