Latest NewsNewsIndia

12 രാജ്യങ്ങള്‍, 64 വിമാനങ്ങള്‍, ആദ്യ ആഴ്ച മടങ്ങുന്നത് പതിനായിരങ്ങള്‍ : ചരിത്രത്താളുകളില്‍ ഇടംപിടിച്ച് കേന്ദ്രസര്‍ക്കാറിന്റെ മെഗാദൗത്യം

ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ ലോകരാഷ്ട്രങ്ങളില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരികെ എത്തിയ്ക്കല്‍ മെയ് ഏഴിന് ആരംഭിക്കുകയാണ്. നാലര ലക്ഷത്തിനു മുകളിലുള്ള പ്രവാസികളാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാനായി എംബസികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്രയും പ്രവാസികളെ തിരികെ എത്തിയ്ക്കുന്നത് കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ച് ഏറെ ശ്രമകരമായ ഒരു കര്‍ത്തവ്യമാണ്. ഗര്‍ഭിണികള്‍, തൊഴിലാളികള്‍, മറ്റ് രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രം പദ്ധിയിട്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മടക്കിക്കൊണ്ടുവരല്‍ ദൗത്യമാണ് മെയ് ഏഴ് മുതല്‍ ആരംഭിയ്ക്കുന്ന്. ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളിലായി 14,800 ഇന്ത്യക്കാരെയാണു നാട്ടിലേക്കു തിരികെ കൊണ്ടുവരുന്നത്. ഏഴാം തീയതിയാണ് ആദ്യ സര്‍വീസ് നടത്തുന്നത്.

Read Also : പ്രവാസികളുമായി യുഇഎയില്‍ നിന്ന് വരുന്ന ആദ്യത്തെ രണ്ട് വിമാനങ്ങളും കേരളത്തിലേക്ക് , നാവിക സേനയുടെ കപ്പലുകള്‍ പുറപ്പെട്ടു

ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, ബംഗ്ലാദേശ്, യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തര്‍, യുഎസ്എ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്നു വിമാനങ്ങള്‍ പറക്കുക. ആദ്യദിവസം പത്തു വിമാനങ്ങളില്‍ 2300 ഇന്ത്യക്കാരെയാണു മടക്കി എത്തിക്കുന്നത്. രണ്ടും മൂന്നും ദിവസങ്ങളില്‍ 9 വിമാനങ്ങളില്‍ 2050 പേര്‍ എത്തും. നാലാം ദിവസം എട്ടു വിമാനങ്ങളില്‍ 1850 പേരെയാണു മടക്കി കൊണ്ടുവരുന്നത്.

അഞ്ചാം ദിവസം 9 വിമാനങ്ങള്‍, ആറാം ദിവസം 11 വിമാനങ്ങള്‍, ഏഴാം ദിവസം എട്ടു വിമാനങ്ങള്‍ എന്നിങ്ങനെയാണു സര്‍വീസ് നടത്തുന്നത്. ഗള്‍ഫ് മേഖലയില്‍നിന്ന് കേരളത്തിലേക്ക് ആകെ 15 വിമാനങ്ങളാണ് ആദ്യ ആഴ്ചയില്‍ എത്തുന്നത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ഇന്ത്യയിലേക്കു വരുന്ന എല്ലാവരും പ്രത്യേക ഫോം പൂരിപ്പിച്ച് മടങ്ങിയെത്തുന്ന വിമാനത്താവളത്തിലെ ആരോഗ്യ, ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നല്‍കണം. പനി, ചുമ, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ എന്നിവയുണ്ടോ എന്ന് അറിയിക്കണം. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്കു മടങ്ങിയവര്‍ നല്‍കിയ ഫോമിനു സമാനമായ ഫോം തന്നെയാണിത്.

അതേസമയം മെയ് ഏഴിന് യുഎഇ യില്‍ നിന്നുള്ള പ്രവാസികളെയാണ് ആദ്യം നാട്ടിലെത്തിയ്ക്കുന്നത്. ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലേയ്ക്കാണെന്നാണ് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button