Latest NewsNewsIndia

അയൽവാസികൾക്ക് നേരെ വെടിയുതിർത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ; അന്വേഷണത്തിന് ഉത്തരവ്

ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച്‌ മൂന്നു പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

ന്യൂഡൽഹി; ഡൽഹിയിൽ വാക്കുതര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു, സീലാംപൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ രാജീവ് ആണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവെച്ചത്.

ഡൽഹിയിലെ മീററ്റ് നഗറില്‍ തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം, വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡി.സി.പി വേദ് പ്രകാശ് സൂര്യ വ്യക്തമാക്കി.

കോണ്‍സ്റ്റബിളായ രാജീവിന്‍റെ കുടുംബവും അയല്‍വാസികളും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്, തര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച്‌ മൂന്നു പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു, തര്‍ക്കത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു , കേസിനെക്കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button