Latest NewsNewsIndia

കൊവിഡ് പ്രതിരോധ രം​ഗത്തെ മുന്നേറ്റം; ഇന്ത്യ ലോകത്തിന്റെ ഫാർമസിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാകിസ്ഥാനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു

ഇന്ന് കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ കഴിഞ്ഞു, കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച്‌ പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.

യഥാർഥത്തിൽ” കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണ്ണായക ശക്തിയായി, കൊറോണ വൈറസിനെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്, വൈറസിനെതിരായ വാക്സിന്‍ ഉടനെ വികസിപ്പിക്കുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ അതേസമയം ഹന്ദ്വാരയില്‍ രണ്ട് ദിവസമായിതുടരുന്ന ഏറ്റമുട്ടലില്‍ പാകിസ്ഥാനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു,, ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്ബോള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിലാണ് പാകിസ്ഥാന്‍റെ ശ്രദ്ധ,, പാകിസ്ഥാന്‍ തീവ്രവാദത്തിന്‍റെ വൈറസുകളെ പ്രചരിപ്പിക്കുകയാണെന്നും വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button