Latest NewsUAENewsGulf

കോവിഡ് -19 : അബൂദാബിയിൽ ഒരു മലയാളി കൂടി മരിച്ചു

ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം

അബൂദാബി : യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂർ ഐക്കരക്കോണം സ്വദേശി തണൽ വീട്ടിൽ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തറാണ് (60) മരിച്ചത്.  ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം.

അബൂദബിയിലെ ഇംപീരിയൽ ലണ്ടൻ ഡയബറ്റിക് ആശുപത്രിയിലെ ജനറൽ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. മൃതദേഹം ബനിയാസ് ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: മഞ്ജു. മകൻ: മുഹമ്മദ് തുഷാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button