Latest NewsNewsIndiaMobile Phone

ലോകം കോവിഡ് ഭീതിയിലാണെങ്കിലും A92 ലോഞ്ച് ചെയ്യുന്ന തിരക്കിലാണ് ഓപ്പോ; സ്മാർട്ഫോൺ ഓപ്പോ A92 ന്റെ കൂടുതൽ വിശേഷങ്ങൾ

മുംബൈ: ലോകത്ത് മഹാമാരിയായ കോവിഡ് ഭീതി വിതയ്ക്കുമ്പോഴും A92 ലോഞ്ച് ചെയ്യുന്ന തിരക്കിലാണ് ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഓപ്പോ A52 എന്ന പേരിൽ പുത്തൻ ഹാൻഡ്‌സെറ്റ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഓപ്പോ എ സീരിസിൽ വീണ്ടും പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. ഓപ്പോ A92 എന്ന പേരിൽ മലേഷ്യയിലാണ് പുതിയ ഹാൻഡ്‌സെറ്റ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 SoC ചിപ്‌സെറ്റാണ് ഓപ്പോ A92 ഫോണിലുള്ളത്. ബാറ്ററിയും വലുതാണ്. ഓൺലൈനിൽ ഈയിടെ കണ്ടെത്തിയ ഓപ്പോ A72 ഫോണിന് സമാനമായ ഫീച്ചറുകളാണ് ഓപ്പോ A92 ഫോണിലുമുള്ളത്. ഇത് മറ്റ് വിപണികളിൽ ഓപ്പോ പുതിയ ഹാൻഡ്‌സെറ്റ് ഈ പേരിൽ ലോഞ്ച് ചെയ്തേക്കാം എന്ന സംശയത്തിന് ശക്തി നൽകുന്നു.

മെയ് 9 മുതൽ ഹാൻഡ്‌സെറ്റിന്റെ ഔദ്യോഗിക വില്പന ആരംഭിക്കും. ഓപ്പോ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ഓപ്പോ A92 ഹാൻഡ്‌സെറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. MYR 1199 (ഏകദേശം ഇന്ത്യൻ രൂപ 21,000) ആണ് വില. ട്വിലൈറ്റ് ബ്ലാക്ക്, ഷൈനിങ് വൈറ്റ് എന്നീ കളർ ഓപ്‌ഷനുകളിലാണ് ഫോൺ വാങ്ങാനാവുക.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 SoC പ്രൊസസർ ആണ് ഫോണിന് ശക്തി പകരുന്നത്. 6.5-ഇഞ്ചുള്ള ഫുൾ-HD+ ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. ഹോൾ പഞ്ചുള്ള ഡിസ്പ്ലേ ആണിത്. ഈ പ്രൊസസർ 8 ജിബി റാമുമായും 128 ജിബി സ്റ്റോറേജുമായും പെയർ ചെയ്തിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി ആണ് ഓപ്പോ A92 ഫോണിൽ നൽകിയിരിക്കുന്നത്.

48-മെഗാപിക്സലുള്ള പ്രൈമറി ക്യാമറ (f/1.7 അപ്പർച്ചർ) 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (119-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ), 2-മെഗാപിക്സൽ മോണോക്രോം ക്യാമറ, 2 -മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാണ് ഫോണിന്റെ ക്വാഡ് ക്യാമറ സംവിധാനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഹാൻഡ്‌സെറ്റിലുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 7.1ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഡ്യൂവൽ സ്റ്റീരിയോ സ്‌പീക്കറുകളും ഡിറാക് സ്റ്റീരിയോ 2.0 സൗണ്ട് എഫക്റ്റും ഫോണിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button