Latest NewsKeralaNews

പ്രവാസികളെ കൊണ്ടുവരുന്ന രീതിയില്‍ കേരളത്തിന്‌ ആശങ്ക : കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം • കൊറോണ വൈറസ് പരിശോധന നടത്താതെ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിൽ ആശങ്ക പങ്കുവച്ച് കേരളം. രോഗലക്ഷണങ്ങൾ മാത്രം നോക്കി പ്രവാസികളെ തിരികെ എത്തിക്കാമെന്നതാണ് കേന്ദ്രമാനദണ്ഡം. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്തവരും രോഗ വാഹകരാകാം. ഇത്തരത്തിലുള്ളവർ മറ്റുള്ളവർക്കൊപ്പം ഇടപഴകുന്നതും യാത്ര ചെയ്യുന്നതും രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക. ചീഫ് സെക്രട്ടറി കാബിനറ്റ് സെക്രട്ടറിയെ ഇക്കാര്യം അറിയിക്കും.

പ്രവാസികളുടെ ക്വാറന്റീനുളള നിര്‍ദേശത്തില്‍ ഇളവും തേടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. പരിശോധനയില്ലാതെ തിരികെ എത്തുന്നവരെ വീടുകളിൽ ക്വാറൻറീനിലാക്കുന്നതും സുരക്ഷിതമല്ലെന്നും യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button