Latest NewsKeralaNews

സമ്പർക്കത്തിലൂടെ കോവിഡ് പിടിപെട്ട നാല്‍പ്പത്തിയഞ്ചുകാരിക്ക് ഒരുമാസം കഴിഞ്ഞിട്ടും രോഗം ഭേദമായില്ല; ആശങ്കയോടെ ആരോഗ്യ പ്രവർത്തകർ

കൊല്ലം: കൊല്ലം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് പിടിപെട്ട നാല്‍പ്പത്തിയഞ്ചുകാരിക്ക് ഒരുമാസം കഴിഞ്ഞിട്ടും രോഗം ഭേദമായില്ല. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനകളില്‍ ഇതുവരെ നൈഗറ്റീവ് ആകാത്തതിനാല്‍ ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ.

വിദേശത്തു നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് രോഗം പിടിപെട്ടത്. രോഗി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ഇവർ ഉൾപ്പെടെ മൂന്നുപേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞമാസം 30നാണ് പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയത്.

അന്നുമുതല്‍ ഇതുവരെ ആറ് പരിശോധനകള്‍ നടത്തി. എല്ലാം പോസിറ്റീവ് ഫലം തന്നെ. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. പക്ഷേ 48 മണിക്കൂറിലെ രണ്ട് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാനാകൂ

ആര്‍ടി പിസിആര്‍ പരിശോധനയില്‍ ഇപ്പോഴും പോസിറ്റീവ് കാണിക്കുന്നത് ഒരു പക്ഷേ വൈറസിന്‍റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമാകാമെന്നാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്ത് ഇവരില്‍ നിന്നും മറ്റുളളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

ALSO READ: തമിഴ്നാട്ടില്‍ കുടുങ്ങികിടക്കുന്ന മലയാളികളുടെ നാട്ടിലേക്കുള്ള മടക്ക കാര്യത്തില്‍ അഴിയാക്കുരുക്ക്; കാരണം ഇങ്ങനെ

എന്നാൽ, കോവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായതായി ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ. ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button