Latest NewsIndiaNews

കൊറോണ ഭീതിയിലും തമിഴ്നാട്ടില്‍ ബിവറേജ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും

നാഗര്‍കോവില്‍: കൊറോണ ഭീതിയിലും തമിഴ്നാട്ടില്‍ ചെന്നൈ ഒഴികെ മറ്റ് ജില്ലകളില്‍ ബിവറേജ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ബിവറേജ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നത്. അതേസമയം മദ്യ വിലയില്‍ 20 ശതമാനം വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 10 മുതല്‍ ഒരു മണിവരെ 50 വയസിന് മുകളിലുള്ളവര്‍ക്കും 1 മുതല്‍ 3 മണിവരെ 40 – 50 വയസിനിടയിലുള്ളവര്‍ക്കും 3 മുതല്‍ 5 മണി വരെ 40 വയസ് വരെയുള്ളവര്‍ക്കുമാണ് മദ്യം വാങ്ങാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ ആധാര്‍ കാർഡും കൈയിൽ കരുതണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button