KeralaLatest NewsNews

പച്ചക്കറിക്ക് ഒപ്പം കഞ്ചാവ് വളർത്തിയ കർഷകൻ പിടിയിൽ

സീതത്തോട്: പച്ചക്കറി കൃഷിക്ക്‌ ഒപ്പം കഞ്ചാവ് വളർത്തിയ കർഷകൻ അറസ്റ്റിൽ. തേക്കുംമൂട് ചെമ്പന്‍തുരുത്ത് ബി.ആര്‍ തങ്കപ്പനാണ് അറസ്റ്റിലായത്. പച്ചക്കറി കൃഷിയോട് ചേര്‍ന്നാണ് 6 മൂട് കഞ്ചാവ് തൈകള്‍ പിടി കൂടിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ കൃഷി സ്ഥലത്തിനോട് ചേര്‍ന്ന് തങ്കപ്പന്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് ഇയാള്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. കണ്ടെത്തിയ തൈകള്‍ക്കു 2 അടി വരെ ഉയരം വരും. അതേസമയം തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ് കഞ്ചാവിന്റെ അരി നല്‍കിയതെന്നാണ് തങ്കപ്പന്‍ മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button