Latest NewsUAENews

സൗദിയില്‍ നിന്നുള്ള പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്​ച തിരിക്കും

റിയാദ്​: സൗദിയിൽ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്​ച രാത്രി റിയാദില്‍ നിന്ന്​ കോഴിക്കോട്ടേക്ക് തിരിക്കും. അടുത്ത ദിവസങ്ങളില്‍ റിയാദില്‍ നിന്ന്​ ഡല്‍ഹിയിലേക്കും ദമ്മാമില്‍ നിന്ന്​ കൊച്ചിയിലേക്കും ജിദ്ദയില്‍ നിന്ന്​ ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ തിരിക്കും. എംബസിയില്‍ ഇതുവരെ 60,000 ആളുകളാണ്​ രജിസ്​റ്റര്‍ ചെയ്​തത്​. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്​. ഗര്‍ഭിണികള്‍, ദുരിതത്തിലായ തൊഴിലാളികള്‍ പോലുള്ളവര്‍ക്കാണ്​ മുൻഗണന.

Read also: സ്വയം അപഹാസ്യരാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതാണ്; വിമര്‍ശനങ്ങളെ അവഗണിച്ച് മുഖ്യമന്ത്രി

തയാറാക്കിയ യാത്രക്കാരുടെ പട്ടിക എയര്‍ ഇന്ത്യയ്​ക്ക്​ കൈമാറിയിട്ടുണ്ട്​. പട്ടികയിലുള്‍പ്പെട്ടവര്‍ നേരിട്ട്​ എയര്‍ ഇന്ത്യയെ ബന്ധപ്പെട്ട് പണം നല്‍കി​ ടിക്കറ്റ്​ വാങ്ങണം. യാത്രക്ക്​ മുൻപ്​ സൗദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകള്‍ക്ക്​ വിധേയമാകണം. ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്കും ഡല്‍ഹിയിലേക്കും മാത്രമാണ്​ വിമാനങ്ങളെങ്കില്‍ വരുന്ന ആഴ്​ചകളില്‍ ഹൈദരാബാദ്​, ബാംഗ്ലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കായിരിക്കും ഷെഡ്യൂൾ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button