Latest NewsKeralaNattuvarthaNews

സംസ്ഥാനത്ത് കാര്‍ഷിക, അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മില്ലുടമകള്‍ ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം; നിലവിൽ കാര്‍ഷികവൃത്തിയിലും അനുബന്ധ പ്രവൃത്തികളിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, ഒരു ശൃംഖയലായി പ്രവര്‍ത്തനങ്ങള്‍ നടന്നാലേ കാര്‍ഷികരംഗത്തെ ഇടപെടലിന് ഫലമുണ്ടാവുള്ളു, കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയില്‍നിന്ന് പരാതി വന്നു, മില്ലുടമകള്‍ ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ സംസ്ഥാനത്തെ കാര്‍ഷിക ഉല്‍പാദന വര്‍ധനവിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളുമായി ആശയവിനിമയം നടത്തും, വിക്ടേഴ്സ് ചാനലിലൂടെയാണ് അവരോട് സംസാരിക്കുക, ചരക്കുമായി 2225 ട്രക്കുകള്‍ ഇന്നലെ അതിര്‍ത്തി കടന്നുവന്നതായും ചരക്കുനീക്കം സാധാരണ നില പ്രാപിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു, സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button