Latest NewsUAENewsGulf

ഷാര്‍ജയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

ഷാര്‍ജ : ഷാര്‍ജയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. അല്‍ നഹ്ദയില്‍ ബഹുനില റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് വന്‍ അഗ്‌നിബാധ ഉണ്ടായത്. തീപിടിത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ക്കെല്ലാം പ്രാഥമിക ചികിത്സ നല്‍കിയ ശേഷം 7 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ സമി ഖമീസ് അല്‍ നഖ്ബി അറിയിച്ചു.

read also : ഒരോ ദിവസവും ആയിരങ്ങള്‍ മരിച്ചു വീഴുമ്പോഴും അമേരിക്കയില്‍ ലോക് ഡൗണ്‍ നീക്കാന്‍ തീരുമാനം

ഇന്നലെ(ബുധന്‍) രാത്രി ഒന്‍പതോടെയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനടുത്തെ പാര്‍ക്കിങ് അടക്കം 48 നിലകളുള്ള അബ്‌കോ ടവറില്‍ തീ പിടിത്തമുണ്ടായത്.ഒരു നിലയില്‍ 12 ഫ്‌ളാറ്റുകളുള്ള കെട്ടിടം 2006ലാണ് ആള്‍താമസത്തിന് വിട്ടുകൊടുത്തത്. പത്താമത്തെ നിലയില്‍ ഒന്നില്‍നിന്ന് ആരംഭിച്ച തീ മുകളിലേയ്ക്ക് പടരുകയായിരുന്നു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button