Latest NewsUAENewsGulf

പ്രവാസികളില്‍ പലര്‍ക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടെന്ന് നിലപാട് : അവസാന നിമിഷത്തില്‍ രണ്ടാമതും പുതിയ പട്ടിക തയ്യാറാക്കി എംബസി

അബുദാബി : പ്രവാസികളില്‍ പലര്‍ക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടെന്ന് നിലപാട് , രണ്ടാമതും പുതിയ പട്ടിക തയ്യാറാക്കി എംബസി. പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ തിരഞ്ഞെടുത്തവരുടെ ആദ്യ പട്ടികയില്‍ നിന്ന് അവസാന നിമിഷത്തില്‍ ഏതാനും പേര്‍ യാത്ര വേണ്ടെന്നുവച്ചു. നാട്ടിലേക്കു പോയാല്‍ തിരിച്ചുവരാനാകുമോ എന്ന ഭയത്തെ തുടര്‍ന്നാണ് പലരും അവസാന നിമിഷത്തില്‍ യാത്രവേണ്ടെന്ന് വെച്ചതിനു കാരണം . വെയിറ്റിങ് ലിസ്റ്റിലുള്ള ചിലര്‍ യാത്രയ്ക്ക് തയാറെടുത്തിട്ടില്ലെന്നു പറഞ്ഞ് ഒഴിവാകുകയും ചെയ്തു. ഇതോടെ എംബസിയില്‍നിന്ന് പുതിയ പട്ടിക ആവശ്യപ്പെട്ടതായും അതനുസരിച്ച് മുഴുവന്‍ യാത്രക്കാര്‍ക്കും ടിക്കറ്റ് നല്‍കിയതായും അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസ് അറിയിച്ചു.

read also : പ്രവാസികള്‍ക്ക് പതിനാല് ദിവസം പ്രത്യേക നിരീക്ഷണം വേണം; കേരളം കേന്ദ്ര തീരുമാനം പാലിച്ചില്ലെങ്കിൽ? ആരോഗ്യവിദഗ്ധര്‍ പറയുന്നത്

കാത്തിരിപ്പു പട്ടികയിലുള്ളവരോട് വിമാനത്താവളത്തില്‍ വരാനും സീറ്റ് ഒഴിവുണ്ടെങ്കില്‍ പോകാമെന്നും അറിയിച്ചിട്ടുണ്ട്. സീറ്റ് ലഭിച്ചവര്‍ ടിക്കറ്റിനായി രാവിലെ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button