KeralaLatest NewsNews

സര്‍ക്കസ് കലാകാരന്മാര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായഹസ്തം

കോട്ടക്കല്‍: കോട്ടക്കലിലെ സര്‍ക്കസ് കലാകാരന്മാര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായഹസ്തം. ഒരു മാസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കളും മൂന്ന് ലക്ഷം രൂപയും സര്‍ക്കസ് മാനേജ്മെന്റിന് കൈമാറി.

നൂറോളം വരുന്ന കലാകാരന്മാരും പക്ഷിമൃഗാദികളും സര്‍ക്കസ് കൂടാരത്തില്‍ പ്രയാസം അനുഭവിച്ചു വരികെയായിരുന്നു. ആഫ്രിക്ക, എത്യോപിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും നടത്തിപ്പുകാര്‍ തുടങ്ങി 95 പേരുടെ ജീവിതം ലോക്​ഡൗണോടെ അനിശ്ചിതത്വത്തിലായിരുന്നു.

ഒതുക്കുങ്ങല്‍ പഞ്ചായത്ത്, കോട്ടക്കല്‍ നഗരസഭ, വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു തുടര്‍ന്നുള്ള ഇവരുടെ ജീവിതം. സര്‍ക്കസ് സംഘത്തി​​െന്‍റ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത കാണാനിടയായ എം.എ. യൂസഫലി അബൂദബിയില്‍നിന്ന് ലുലു ഗ്രൂപ്പി​​െന്‍റ കേരളത്തിലെ മാനേജര്‍മാരെ വിളിച്ച്‌ അടിയന്തരമായി സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കൊച്ചിയില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയുമായി ലുലു ഗ്രൂപ്പ് മീഡിയാ കോ ഓഡിനേറ്റര്‍ എന്‍.ബി. സ്വരാജി​​െന്‍റ നേതൃത്വത്തിലുള്ള ടീം കോട്ടക്കല്‍ പുത്തൂര്‍പാടത്തെ സര്‍ക്കസ് കൂടാരത്തിലെത്തി. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമാ ഭക്ഷണ സാധനങ്ങളുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button