Latest NewsNewsInternational

കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും : 65പേർക്ക് ദാരുണാന്ത്യം

കിഗാലി : കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 65പേർക്ക് ദാരുണാന്ത്യം. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ വ്യാഴാഴ്ച അർദ്ധരാത്രിയാണ് ദുരന്തമുണ്ടായത്. നൂറോളം വീടുകൾ ഒഴുകിപ്പോയി , പാലങ്ങളും റോഡുകളും തകർന്നതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ പർവതനിരയിലെ ഗാക്കെങ്കെ ജില്ലയിൽ രാവിലെ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ചകളിലായി തുടരുന്ന കനത്ത മഴയാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായത്. പർവത ചരിവുകളിൽ നിർമ്മിച്ച വീടുകളാണ് കൂടുതലായും തകർന്നത്.

Also read : ഓപ്പറേഷന്‍ സമുദ്രസേതു : കപ്പല്‍ വഴി കേരളത്തിലെത്തുന്നത് 732 പേര്‍ : വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം

അയൽരാജ്യമായ കെനിയയിൽ, കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 200 ഓളം പേരുടെ ജീവൻ  നഷ്ടമായി. വീടുകളും ഉഗാണ്ടയിലെ വിക്ടോറിയ തടാകം കവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളും ഒരു ആശുപത്രിയും പാലങ്ങളും മുങ്ങി പോയിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button