Latest NewsKeralaNews

കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ച് അപകടം ; കൊല്ലത്ത് ഒരാൾ മരിച്ചു

അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്

കൊല്ലം : ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെ പതിനൊന്നരയോട് ചടയമംഗലത്തിന് സമീപം കുരിയോടായിരുന്നു അപകടം നടന്നത്.  ടെസ്റ്റ് റണ്ണിനായി കെഎസ്ആര്‍ടിസി റോഡില്‍ ഇറക്കിയതായിരുന്നു. ബസിന്റെ പിന്‍വശത്തെ ടയറിന് മുന്നിലായാണ് കാര്‍ ഇടിച്ചത്. ലിസി സാമുവല്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button