Latest NewsNewsIndia

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രനിലയിൽ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അപകടകരമായ നിലയിൽ. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 12,000 കടന്നു. ആകെ രോഗികളുടെ എണ്ണം 20,000-ലേക്ക് അടുക്കുകയാണ്. അതേസമയം രോഗവ്യാപനം തടയാനായില്ലെങ്കിലും തോത് കുറയ്ക്കാനായെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി. മരണ നിരക്ക് കഴിഞ്ഞ മാസം ഇതേ സമയം 7.21 ആയിരുന്നു. അത് 3.86-ലേക്ക് താഴ്ന്നിട്ടുമുണ്ട്. ഇത് നേട്ടമായി കാണാമെങ്കിലും പ്രതിസന്ധി അയഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സാധിച്ചത് എല്ലാവരുടെയും ശ്രമഫലമായി; മുഖ്യമന്ത്രി നടത്തുന്നത് ‘റിയാലിറ്റി ഷോ’യാണെന്ന് കെ മുരളീധരന്‍

റെഡ്സോണായ മുംബൈയിൽ നിന്ന് അതിഥി തൊഴിലാളികളുമായി ആദ്യത്തെ പ്രത്യേക ട്രെയിൻ സർവീസ് നടത്തി. 1140 തൊഴിലാളികളുമായി കുർലയിൽ നിന്ന് ഉത്തർപ്രദേശിലെ ബസ്തിയിലേക്കാണ് ട്രെയിൻ പുറപ്പെട്ടത്. അതിസമയം രോഗികളിൽ ഭൂരിഭാഗവുമുള്ള മുംബൈ നഗരത്തെ ഏഴ് സോണുകളാക്കി പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല ഏഴ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button