Latest NewsNewsTechnology

ലോക്ക് ഡൗൺ : പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ജിയോ

പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ജിയോ. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് 2399 രൂപ വാര്‍ഷിക പ്ലാനാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

പ്രതിദിന 2 ജിബി ഡേറ്റ സൗജന്യവും പരിധിയില്ലാത്തതുമായ ജിയോ ടു ജിയോ കോളിംഗ്,12000 മിനിറ്റ് എഫ്‌യുപി പരിധി ഉപയോഗിച്ച് ജിയോ ഇതര കോളിങ് ദിവസേന 100 സൗജന്യ എസ്എംഎസ് എന്നിവ 365 ദിവസത്തേക്ക് ലഭിക്കുന്നു. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു.

Also read : കോവിഡ് 19 : ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഈ വര്‍ഷം മുഴുവന്‍ നീട്ടി നൽകി ഗൂഗിളും ഫെയ്‌സ്ബുക്കും

നിലവിലുള്ള 2121 രൂപ പ്ലാനില്‍ 1.5 ജിബി പ്രതിദിന ഹൈ സ്പീഡ് ഡേറ്റയും 336 ദിവസത്തെ കാലാവധിയും മാത്രമാണ് ഉള്ളത്. 151,201,251 എന്നീ ആഡ്ഓണ്‍ പ്ലാനുകളും 11, 21 , 51 , 101 എന്നീ 4ജി വൗച്ചറുകളും ഇപ്പോൾ ജിയോയിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button