Latest NewsKeralaNews

ജോലിക്കായി ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നല്‍കും

തിരുവനന്തപുരം : അനുവദിക്കപ്പെട്ട ജോലികൾക്കായി ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് അതത് പൊലീസ് നല്‍കും. ഇതിനായി അതതു സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയാണ് സമീപിക്കേണ്ടത്. ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പാസ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെ പാസ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് പാസിന്റെ മാതൃക പൂരിപ്പിച്ച് അതുമായി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ സമീപിച്ച് നേരിട്ട് പാസ് വാങ്ങാം.

https://pass.bsafe.kerala.gov.in/ എന്ന വെബ് സൈറ്റിലൂടെയാണ് പാസ്സിന് അപേക്ഷിക്കേണ്ടത്. പാസിന്റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിക്കേണ്ടതാണെന്ന് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കൊണ്ട് കേരള പോലീസ് തങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു.പോലീസിന്റെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://keralapolice.gov.in/media/pdf/announcements/2020/pass_format_police_station.pdf

എന്നാല്‍ ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, മാധ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍ മുതലായവര്‍ക്ക് മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button