KeralaLatest NewsEntertainment

പ്രശസ്ത സംവിധായകൻ ജിബിറ്റ് ജോര്‍ജ് അന്തരിച്ചു

കൊച്ചി: കോഴിപ്പോര് സിനിമയുടെ സംവിധായകരില്‍ ഒരാളായ ജിബിറ്റ് ജോര്‍ജ് ( 31) അന്തരിച്ചു . ഹൃദയാഘാതം മൂലമാണ് മരണം. അങ്കമാലി കിടങ്ങൂര്‍ കളത്തിപറമ്പില്‍ ജോര്‍ജിന്റെ മകന്‍ ആണ് ജിബിറ്റ്. ലോക്ഡൗണിന് ഒരാഴ്ച മുമ്പാണ് കോഴിപ്പോര് റിലീസ് ചെയ്തത്.

ഈ ​ചി​ത്ര​ത്തി​ല്‍ ജിബിറ്റ് അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇന്ന് രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നുവെങ്കിലും ജിബിറ്റ് അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ രോഗം കലശലാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ജിബിറ്റ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കെട്ട്യോളാണെന്റെ മാലാഖ’ഫെയിം വീണ നന്ദകുമാര്‍ നായികയായി എത്തിയ ‘കോഴിപ്പോര്’.

2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഫൈ​ന​ല്‍ ക​വ​ര്‍ എ​ന്ന ഷോ​ര്‍​ട്ട് വീ​ഡി​യോ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മാതാവ്: ബെന്‍സി, സഹോദരി ജിബിന.

shortlink

Post Your Comments


Back to top button