Latest NewsNewsIndia

ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തു : പ്രമുഖ സിബിഎസ്ഇ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ജുവനൈല്‍ഹോമിലേയ്ക്ക് അയച്ചു

കോട്ട്‌വാലി :  ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി അധ്യാപിക ക്ലാസ് എടുത്തികൊണ്ടിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനികളായ രണ്ട് പേര്‍ പോണ്‍ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. നിരവധി വിദ്യാര്‍ത്ഥികളും അധ്യാപികയും ഓണ്‍ലൈനില്‍ ഉള്ളപ്പോഴായിരുന്നു എല്ലാവരേയും ഞെട്ടിച്ച് ഈ സംഭവം നടന്നത്.

Read Also : ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത് : തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വര്‍ഗീയത പരത്തി : സുരേഷ് ഗോപി എംപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്

ഈ രണ്ട് വിദ്യാര്‍ത്ഥിനികളും പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിലേയ്ക്ക് ഇവര്‍ പെട്ടെന്ന് ജോയിന്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കോട്ട്വാലി പൊലീസ് സ്റ്റേഷനില്‍ ക്ലാസ് എടുത്തുകൊണ്ടിരുന്ന അധ്യാപികയും പ്രിന്‍സിപ്പാളും പരാതി നല്‍കി

പൊലീസില്‍ നല്‍കിയ പരാതി ഇങ്ങനെ : വെള്ളിയാഴ്ച രാവിലെ വാട്‌സ് ആപ്പ് വഴി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന് പറഞ്ഞ് തനിക്ക് റിക്വസ്റ്റ് നല്‍കുകയും ഇതനുസരിച്ച് അവരെ താന്‍ ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. ചേര്‍ത്ത ഉടന്‍ ഇവരില്‍ ഒരാള്‍ ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇയാളെ വഴക്കു പറഞ്ഞതോടെ മറ്റയാള്‍ പോണ്‍ വീഡിയോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധ്യാപികയുടെ പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ പൊലീസ് വിളിപ്പിക്കുയും അവര്‍ ഇരുവരും രണ്ടാഴ്ചയായി വീട്ടുകളില്‍ ഇല്ലെന്നും കണ്ടെത്തുകയും ചെയ്തു. ഒടുവില്‍ നഗരത്തിനു പുറത്തുനിന്ന് വിദ്യാര്‍ത്ഥിനികളെ പിടികൂടുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ അതേ സ്‌കൂളിലെ വേറെ ബാച്ചിലുള്ളവരായിരുന്നു. വളരെ ഗുരുതരമായ കുറ്റമാണെന്നു കണ്ട് വിദ്യാര്‍ത്ഥിനികളെ പൊലീസ് ജുവനൈല്‍ഹോമിലേയ്ക്ക് അയക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button