Latest NewsInternational

ഉത്തര കൊറിയയെ സഹായിക്കാമെന്ന് ഏറ്റതിന് പിന്നാലെ അതിര്‍ത്തി അടച്ച്‌ ചൈന, പട്ടാള നിയമം പ്രഖ്യാപിച്ചു

ഇനി എല്ലാ കാര്യങ്ങളും ഇവരുടെ നിയന്ത്രണത്തിലായിരിക്കും.

ബെയ്ജിംഗ്: ഉത്തര കൊറിയയെ സഹായിക്കാം എന്ന് ഏറ്റതിന് പിന്നാലെ അതിര്‍ത്തിയില്‍ നിര്‍ണായക നീക്കവുമായി ചൈന. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു നഗരത്തെ അടച്ച്‌ പൂട്ടിയിരിക്കുകയാണ് ചൈന. ഇവിടെ പട്ടാള നിയമവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി എല്ലാ കാര്യങ്ങളും ഇവരുടെ നിയന്ത്രണത്തിലായിരിക്കും. ഇവിടെ 11 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്നാണ് നടപടികള്‍ ചൈന കടുപ്പിച്ചത്.

വൈറസിന്റെ രണ്ടാം തരംഗം ഏത് നിമിഷവും ആരംഭിക്കാമെന്ന ഭയത്തിലാണ് ചൈന. വസ്ത്രം അലക്കുന്ന ഒരു സത്രീയില്‍ നിന്നാണ് ഈ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന സുയിഫിനെലിനും സമാനമായ അടച്ച്‌ പൂട്ടലുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് അതിര്‍ത്തി കടന്ന് വരുന്നവരില്‍ തുടര്‍ച്ചയായി രോഗ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അതിര്‍ത്തി അടച്ചത്. റഷ്യയും സ്വന്തം അതിര്‍ത്തി അടച്ച്‌ പൂട്ടിയിരുന്നു. ഇപ്പോള്‍ ചൈനയിലെ ഷൂലാന്‍ നഗരത്തിലാണ് കോവിഡ് ബാധ വീണ്ടും ഉണ്ടായിരിക്കുന്നത്.

ഇവിടെ സൈനിക നിയമം പ്രഖ്യാപിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജിലിന്‍ പ്രവിശ്യാ കമ്മിറ്റിയുടെ സെക്രട്ടറി ബായിന്‍ ചാവോലോയ്ക്കും രോഗ പ്രതിരോധത്തിന്റെ ചുമതലയുണ്ട്. ഇവര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവില്‍ ഷൂലാനില്‍ മാത്രമാണ് ചൈനയില്‍ രോഗം കൂടിയ തോതിലുള്ളത്. 24 മണിക്കൂര്‍ മുമ്ബ് നഗരത്തിലും ഗ്രാമത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഷൂലാന്‍ അധികൃതര്‍. ഇവിടെ നിന്നുള്ള യാത്രകളും മറ്റും നിരീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button