KeralaLatest News

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം, കല്ലേറിൽ സി ഐക്ക് പരിക്ക്

പ്രതിഷേധത്തിനിറങ്ങിയ തൊഴിലാളികള്‍ പോലീസിനെതിരെ കല്ലേറും നടത്തി.കല്ലേറില്‍ പേട്ട സിഐക്ക് പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഒരുവാതില്‍ കോട്ടയില്‍ അതിഥി തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം.എഴുന്നൂറോളം വരുന്ന തൊഴിലാളികള്‍ തിരികെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തൊഴിലാളികള്‍ പ്രതിഷേധിക്കാനിറങ്ങിയത് കനത്ത മഴയെ പോലും അവഗണിച്ചായിരുന്നു.പ്രതിഷേധത്തിനിറങ്ങിയ തൊഴിലാളികള്‍ പോലീസിനെതിരെ കല്ലേറും നടത്തി.കല്ലേറില്‍ പേട്ട സിഐക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോലീസും തൊഴിലാളികളും തമ്മില്‍ ചര്‍ച്ച നടത്തി.ഇത്രയും ദിവസങ്ങളായിട്ടും വളരെ കുറച്ച്‌ തൊഴിലാളികള്‍ക്ക് മാത്രമാണ് തിരികെ പോകാനായത്.ഇതിനെ ചൊല്ലിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.മറ്റുജില്ലയില്‍ നിന്നുള്ളവര്‍ക്കൊപ്പം നാട്ടിലേക്ക് പാകാന്‍ തങ്ങള്‍ക്ക് അവസരമുണ്ടാക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. അധികം വൈകാതെ തന്നെ തിരികെ നാട്ടിലെത്തിക്കാമെന്ന് പോലീസ് വാക്കു നല്‍കിയതിന് ശേഷമാണ് തൊഴിലാളികള്‍ പിരിഞ്ഞു പോയത്.

കാല്‍ നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം, പൊന്നോമനയെ മാറോടു ചേർത്ത് ഷീല

പലര്‍ക്കും അസുഖമുണ്ട്. പലരുടെയും കുടുംബാംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവര്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ശംഖുമുഖം എസിപി സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി.ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഒരുപാട് തൊഴിലാളികള്‍ ഇനിയും കേരളത്തില്‍ നിന്നും മടങ്ങി പോകാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button