Latest NewsIndiaInternational

ഉല്‍പാദനത്തിന്റെ നല്ല ഒരു ഭാഗം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ആപ്പിള്‍ : 2025ഓടെ 40 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ നിർമ്മിക്കും

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ആപ്പിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍ ബിസിനസ് ഭീമന്‍ ആപ്പിളും ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്നായ 20% ആണ് ഇന്ത്യയിലേക്ക് മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതുസംബന്ധിച്ച്‌ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ആപ്പിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഈ പദ്ധതി സഫലമാകുകയാണെങ്കില്‍ ഭാരതത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായി അപ്പിള്‍ മാറുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ചൈനയില്‍ നിര്‍മ്മാണ യുണിറ്റുള്ള പല കമ്പനികളും സമാന പാതപിന്‍തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിള്‍ അതിന്റെ കരാര്‍ നിര്‍മാതാക്കളായ വിസ്‌ട്രോണ്‍, ഫോക്‌സ്‌കോണ്‍ എന്നിവയിലൂടെയുള്ള കയറ്റുമതിക്കായി 40 ബില്യണ്‍ ഡോളര്‍ വരെ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഉത്പാദിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീഷിക്കുന്നത്.

ഇതിലൂടെ സര്‍ക്കാരിന്റെ പിഎല്‍ഐ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും കമ്പനി ലഭിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ടൈംസ് നൌ റിപ്പോര്‍ട്ട് പറയുന്നു.ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ വാണിജ്യ രംഗത്ത് വന്‍കുതിച്ചു ചാട്ടം ഉണ്ടാകുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്ത് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു.

ആകെ 48,000 കോടി രൂപയുടെ ഉത്പാദന പ്രോത്സാഹന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ചത്. ഇതേത്തുടര്‍ന്ന് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ്, ലാവ തുടങ്ങിയവരും ഇന്ത്യയിലേക്ക് എത്താനുള്ള താത്പര്യം മുന്നോട്ടു വച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എടിഎംപി) യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദിഷ്ട ഇലക്‌ട്രോണിക് ഘടകങ്ങളുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനം നല്‍കുന്നതിനാണ് പിഎല്‍ഐ പദ്ധതി ഉപയോഗപ്പെടുത്തുന്നത്.

നിലവിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 2025ല്‍ 100 ബില്യനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 2019-20ല്‍ ഏകദേശം മൂന്നു ബില്യനായിരുന്നു.2018-2019 കാലയളവില്‍ 220ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്ന് ആപ്പിള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നേരിട്ടോ അല്ലാതെയ 4.5 മില്യണ്‍ ആളുകള്‍ക്കാണ് ആപ്പിള്‍ ചൈനയില്‍ ജോലി നല്‍കുന്നത്.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാണത്തിനായി ചൈനയല്ലാതെ മറ്റ് സമാന്തര മാര്‍ഗങ്ങളെക്കുറിച്ചാണ് ആപ്പിള്‍ ആലോചിക്കുന്നത്. ചൈനയില്‍ നിന്ന് ബിസിനസുകള്‍ മാറ്റാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ക്ക് ജപ്പാന്‍ ഇതിനോടകം 2.2 ബില്യണ്‍ ഡോളര്‍ സാമ്ബത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ രീതിയിലുള്ള സമീപനമാണ് അമേരിക്കയില്‍ നിന്നുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെയും ഇലക്‌ട്രോണിക് വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ആപ്പിളിന്റെ എക്സിക്യൂട്ടീവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.ആപ്പിളിന്റെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നു കൂടിയാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button