Latest NewsNewsIndia

കോവിഡിനെതിരായ യുദ്ധം തുടരണം : ലോക്ഡൗണ്‍ തുടരും .. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെത് : രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡിനെതിരായ യുദ്ധം തുടരുകതന്നെ വേണം. വൈറസുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടില്ല. ഇതേതുടര്‍ന്ന് കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. കോവിഡ് വൈറസ് വ്യാപനത്തില്‍ ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ദൃഡനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ്. കോവിഡ് പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കില്ല, നമ്മള്‍ തകരില്ല. കോവിഡില്‍ നിന്ന് രാജ്യം രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസം പൂര്‍ത്തിയായെന്നും മോദി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button