Latest NewsNewsIndia

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; നടുക്കം മാറാതെ ഉദ്ധവ് സർക്കാർ

മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ഉദ്ധവ് സർക്കാർ. ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണം. ഇന്നലെ മാത്രം 1230 പേര്‍ക്ക് കോവിഡ്. ഇതില്‍ 791 കേസുകളും മുംബൈയിലാണ്. സംസ്ഥാനത്തിതുവരെ 23,401 കേസുകളും 868 മരണവും. ധാരാവിയില്‍ രോഗികൾ 916. നിലവിലെ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ വരുന്ന ആഴ്ചയോടെ രോഗികളുടെ എണ്ണം മുപ്പതിനായിരം കടക്കും.

മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗവ്യാപനവും, മരണസംഖ്യയും വർദ്ധിക്കുകയാണ്. മുംബൈയും അഹമ്മദാബാദുമാണ് രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍. ഗുജറാത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 20 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 19 മരണവും അഹമ്മദാബാദിലാണ്. നഗരത്തില്‍ രോഗികളുടെ എണ്ണം ആറായിരം കടന്നു.

ALSO READ: വന്ദേ ഭാരത്: പ്രവാസികളുമായി ഇന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ കേരളത്തിൽ

ഗുജറാത്തില്‍ ആകെയുള്ള 513ല്‍ 400 മരണവും അഹമ്മദാബാദിൽതന്നെ. കടുത്ത നിയന്ത്രണങ്ങളിലാണ് നഗരമെങ്കിലും രോഗവ്യാപനത്തിന് കുറവില്ല. പതിനൊന്ന് ദിവസം കൊണ്ടാണ് അഹമ്മദാബാദില്‍ കോവി‍ഡ് കേസുകൾ മൂവായിരത്തിൽനിന്ന് ആറായിരത്തിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button