Latest NewsNewsIndia

ഉത്തർ പ്രദേശിൽ പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വയലില്‍ പോയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്നു

ലഖ്‌നൗ : പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വയലില്‍ പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. . ആഗ്രയിലെ സയാന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ  പ്രാഥമിക നിഗമനം.

എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ഗ്രാമത്തില്‍ അമ്മാവന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം.  പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ ഇവരെ ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി പോവുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയും രണ്ട് സഹോദരങ്ങളും അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് പെണ്‍കുട്ടി പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി വീടിനടുത്തുള്ള വയലിലേക്ക് പോയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് നഗ്നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്.

വിവരമറിഞ്ഞെത്തിയ പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പെണ്‍കുട്ടിയുടെ വയറിന്റെ ഭാഗത്തും മറ്റും മാരകമായ പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button