KeralaLatest NewsNews

ക​ള്ളു​ഷാ​പ്പു​ക​ള്‍ നാളെ മു​ത​ല്‍ തുറക്കും; സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ ക​ള്ളു​ഷാ​പ്പു​ക​ള്‍ നാളെ മു​ത​ല്‍ തുറക്കും. ഇത് സംബന്ധിച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റക്കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം ഷാപ്പുകൾ തു​റ​ക്കേ​ണ്ട​ത്. രാ​വി​ലെ 9 മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ​യാ​യി​രി​ക്കും ഷാപ്പുകളുടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം.

ഷാ​പ്പു​ക​ളി​ല്‍ ഇ​രു​ന്നു കു​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു മാ൪​ഗ നി​ര്‍​ദേ​ശ​ത്തി​ല്‍ വ്യക്തമായി പറയുന്നുണ്ട് . ഒ​രാ​ള്‍​ക്ക് ഒ​ന്ന​ര ലി​റ്റ​ര്‍ വ​രെ ക​ള്ളു കൊടുക്കാന്‍ പാടുള്ളു. കു​പ്പി​യോ പാ​ത്ര​വു​മാ​യോ എ​ത്തു​ന്ന​വ൪​ക്കു കള്ള് വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​കാം. ചി​ല ക​ള്ളു​ഷാ​പ്പു​ക​ളില്‍ നിന്ന് കു​പ്പി​യി​ല്‍ ന​ല്‍​കും.

ALSO READ:കോവിഡ് പ്രതിസന്ധി; കേരളത്തിന് 1276 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ഒ​രു സ​മ​യം ക്യൂ​വി​ല്‍ അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ പേര്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ മാ​ത്ര​മേ ഷാ​പ്പി​ല്‍ അ​നു​വ​ദിക്കാവു. ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മാ​സ്ക് നി​ര്‍​ബ​ന്ധമായി ധരിച്ചിരിക്കണം. ക​ള്ളു വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button