Latest NewsNewsBahrainGulf

കോവിഡ് 19 : മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച : ഒരു കുടുംബത്തിലെ 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മനാമ : കോവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിനായുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ ബഹ്റൈനിലെ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ ബന്ധുക്കളുടെ അടുത്ത് പോകരുതെന്നും കൂട്ടം കൂടരുതെന്നുമുള്ള അധികൃതരുടെ നിർദേശം പാലിക്കാത്തതാണ് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ കാരണമായതെന്നു ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

Also read : തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കവിഞ്ഞു

രാജ്യത്ത് കോവിഡ് വൈറസ് ബാധ വ്യാപിക്കുന്നത്, ഇത്തരം നിർദേശങ്ങൾ പാലിക്കാത്തത്‌ കൊണ്ടാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറയുന്നു. രാജ്യത്ത് ഐസൊലേഷന്‍, ക്വാറന്റൈന്‍ സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുയാണ്. ആകെയുള്ള 4257 ഐസൊലേഷന്‍ ബെഡുകളില്‍ 3330 എണ്ണം നിലവില്‍ ഉപയോഗത്തിലാണ്. 5489 പേര്‍ക്കുള്ള ക്വാറന്റൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും 515 എണ്ണമാണ് ഉപയോഗിക്കുന്നതെന്നും സാഹചര്യം മാറുന്നതനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുമെന്നും അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button