KeralaNattuvarthaLatest NewsNews

കാറിൽ ലോക്കായി 1 വയസുകാരി; കുഞ്ഞിന് രക്ഷകരായി അ​ഗ്നിരക്ഷാസേന

അര മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത്

കോവളം; കാറിന്റെ ഡിക്കി അടക്കാതെ തുറന്ന് വച്ചപ്പോൾ വീട്ടുകാർ ഓർത്തില്ല അതിത്ര പുലിവാലാകുമെന്ന്, 1 വയസുകാരി അമാന കളിക്കിടയിൽ നടന്നു കയറിയത് ഡിക്കിക്കുള്ളിലേക്ക്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാരും പരിഭ്രാന്തിയിലായി.

എന്നാൽ ഏറെ നേരത്തെ അന്വേഷണത്തിന് ശേഷം കുഞ്ഞ് ഡിക്കിക്കുള്ളിൽ ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു, കാറിന്റെ നാലു വാതിലും ചില്ലും പൂട്ടിക്കിടക്കുകയായിരുന്നു, കീയും കുഞ്ഞിന്റെ കയ്യിലായതിനാൽ വീട്ടുകാർക്ക് കുഞ്ഞിനെ കാറിൽ നിന്നും രക്ഷിക്കാനായില്ല

തുടർന്ന് അ​ഗ്നിരക്ഷാ സേനയെ വിവരമറിയിച്ചിട്ടാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്, അര മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button