Latest NewsNewsIndia

ചെറുകിട വ്യവസായങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്; പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി അറിയിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ചെറുകിട വ്യവസായങ്ങള്‍ക്കായി വന്‍ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ ആവിഷ്‌ക്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ധനമന്ത്രി നിര്‍മ്മലാ സീതാരാമനോടും നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനും തൊഴില്‍ സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ പറഞ്ഞു.

ALSO READ: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മരുന്ന് നിർമ്മിക്കാൻ കരാർ ഒപ്പിട്ട് ഇന്ത്യയും, അമേരിക്കയും

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ വ്യവസായ മേഖലകളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button