KeralaLatest NewsNews

കോഴി ഇറച്ചി വിതരണം നടത്തി യൂത്ത് കോൺഗ്രസ്

മോങ്ങം • കോവിഡ് 19 ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ ഇരുന്നൂറ് കുടുംബങ്ങൾക്ക് മോങ്ങം ടൗൺ യൂത്ത് കോൺഗ്രസ് കമ്മിറ്റി കോഴി ഇറച്ചി വിതരണം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ ഇറച്ചി കോഴി മോങ്ങം ടൗൺ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അബ്ദുറസാഖ് മൂക്കൻ എന്നിവർക്ക് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ നിസാർ, ബംഗാളത്ത് കുഞ്ഞഹമ്മദ്, ബംഗാളത്ത് മുഹമ്മദാലി ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ആനക്കച്ചേരി മുജീബ്റഹ്മാൻ, ടി പി അബ്ദുൽ സലീം, സി കെ ബാപ്പുട്ടി, പി സി നാരായണൻ, എ പി നാരായണൻ, ചേങ്ങോടൻ മുഹമ്മദ് കുട്ടി, ചന്ദ്രൻ പൂഞ്ചോല, ടിപി ഇഹ്ജാസ്, രജീഷ് മോങ്ങം, ബംഗാളത്ത് ഇർഷാദ്, പിപി ഫസൽ, ടിപി മാജി തുടങ്ങിയവർ കോഴി ഇറച്ചി വിതരണത്തിന് ആശംസകളർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button