Latest NewsKeralaNattuvarthaNews

ആശങ്കയുടെ മുൾമുനയിൽ വയനാട്; കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി

പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി. ​എം. ഒ ​

മാനന്തവാടി; വയനാട് മേ​ഖ​ല​യി​ല്‍ കു​ര​ങ്ങ് പ​നി ഭീ​തി നി​ല​നി​ല്‍​ക്കെ വീ​ണ്ടും കു​ര​ങ്ങി​നെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബേ​ഗൂ​ര്‍ റേ​ഞ്ചി​ന് കീ​ഴി​ലെ മാ​ന​ന്ത​വാ​ടി അമ്പു​കു​ത്തി ഔ​ഷ​ധ​ത്തോ​ട്ട​ത്തി​ലാ​ണ് ആ​ണ്‍ കു​ര​ങ്ങി​നെ ച​ത്ത നി​ല​യി​ലും മ​റ്റൊ​രു കു​ര​ങ്ങി​നെ അ​വ​ശ നി​ല​യി​ലും ക​ണ്ടെ​ത്തി​യ​തെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ നോ​ര്‍​ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ. ര​മേ​ഷ് ബി​ഷ്ണോ​യ്, ബേ​ഗൂ​ര്‍ റേ​ഞ്ച് ഓ​ഫി​സ​ര്‍ വി. ​ര​തീ​ശ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി യൂ​നി​വേ​ഴ്സി​റ്റി എ​ച്ച്‌. ഒ. ​ഡി ഡോ.​ര​ഘു ര​വീ​ന്ദ്ര​ന്‍, എ​പ്പി​ഡ​മോ​ള​ജി​സ്​​റ്റ്​ ഡോ. ​ദി​ലീ​പ് ഫ​ല്‍​ഗു​ന​ന്‍ , പ​ത്തോ​ള​ജി​സ്​​റ്റു​ക​ളാ​യ ഡോ.​എം. പ്ര​ദീ​പ്, ഡോ.​അ​നൂ​പ് രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ര​ങ്ങി​ന്റെജ​ഡം പോ​സ്​​റ്റ്​ മോ​ര്‍​ട്ടം ന​ട​ത്തി. ശ​രീ​രാ​വ​ശി​ഷ്​​ടം പു​ണെ​യി​ലെ നാ​ഷ​ന​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലെ വെ​ക്ട​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് കു​ര​ങ്ങ് ച​ത്ത പ്ര​ദേ​ശ​ത്തി​ന് 50 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ചെ​ള്ള് ന​ശീ​ക​ര​ണ സ്പ്രേ ​ത​ളി​ച്ചു. പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി. ​എം. ഒ ​വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button