Latest NewsNewsIndia

ഹരിയാനയിൽ ഇന്ന് മുതൽ ബസുകൾ ഓടിത്തുടങ്ങും; ഒരു ബസിൽ 30 പേർ മാത്രം

ചണ്ഡീഗഢ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ബസ് സർവ്വീസ് ഹരിയാന സർക്കാർ പുനരാരംഭിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രമാണ് ഇന്ന് മുതൽ ബസുകൾ   ഓടിത്തുടങ്ങുന്നത്. ഒരു ബസിൽ 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊറോണ വൈറസ്  ബാധിച്ച പ്രദേശങ്ങളിൽ ബസ് സർവ്വീസ് ഉണ്ടായിരിക്കില്ല. ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ വഴിയായിരിക്കും. യാത്രക്കാരെ ബസിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പ് തെർമൽ സ്ക്രീനിംഗ് അടക്കം നടത്തുമെന്നും ഹരിയാന സർക്കാർ വക്താവ് അറിയിച്ചു.

മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ജനജീവിതം സാധാരണ നിലയിലാക്കാൻ നാലാം ഘട്ട ലോക്ക് ഡൗണിൽ തീരുമാനം ഉണ്ടാകുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മെയ് 18 മുതൽ പ്രധാനപ്പെട്ടയിടങ്ങളിൽ പൊതുഗതാഗതവും വ്യോമ ഗതാഗതവും അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോട്ട്സ്പോട്ടുകൾ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരമടക്കം സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ടുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button