KeralaLatest NewsNews

കോവിഡിന്റെ കാലത്ത് കോണ്‍ഗ്രസില്‍ നന്മ കണ്ടത് തരൂരില്‍ മാത്രമാണ്: ശശി തരൂരിനെ പുകഴ്ത്തി ഇടതുപക്ഷപേജുകൾ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സഹായവുമായി എത്തിയവരിൽ ഒരാളാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കോവിഡ് ടെസ്റ്റിങ് കിറ്റുകളും പിന്നീട് തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനവുംകേരളത്തിനായി അദ്ദേഹം എത്തിച്ചുനൽകിയിരുന്നു. നിരവധി പേരാണ് ശശി തരൂരിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സോഷ്യല്‍ മീഡിയ പേജുകളും അദ്ദേഹത്തിന് പ്രശംസ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

Read also: ലോക്ക് ഡൗൺ ഇളവ് , സുരക്ഷാ നിർദേശങ്ങൾ അനുസരിച്ച് ഡീലര്‍ഷിപ്പുകളും സേവന കേന്ദ്രങ്ങളും പുനരാരംഭിച്ച് ബജാജ്

‘കോവിഡിന്റെ കാലത്ത് കോണ്‍ഗ്രസില്‍ നന്മ കണ്ടത് തരൂരില്‍ മാത്രമാണെ’ന്നാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള പേജുകളിൽ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ ‘ഗാര്‍ഡിയന്‍’ പത്രം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി നടത്തിയ അഭിമുഖം തരൂര്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ശൈലജ ടീച്ചറെ പ്രശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇത് പങ്കുവെച്ചത്. ഇക്കാര്യത്തിന്റെ പശ്ചാത്തലത്തിലും നിരവധി പേർ പ്രശംസയുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button