Latest NewsIndia

ഒമ്പതിലും 11-ലും തോറ്റവര്‍ക്ക്‌ വീണ്ടും പരീക്ഷയെഴുതാൻ അവസരം

തോറ്റവര്‍ക്കും പരീക്ഷ പൂര്‍ത്തിയാകാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇതെഴുതാം.

ന്യൂഡല്‍ഹി: ഒമ്പതിലും 11-ലും തോറ്റവര്‍ക്കു വീണ്ടും അവസരവുമായി സിബിഎസ്ഇ. . ഇവര്‍ക്ക്‌ ഒന്നുകൂടി പരീക്ഷയെഴുതാമെന്ന്‌ സി.ബി.എസ്‌.ഇ വ്യക്തമാക്കി. ഒമ്പതിലും 11-ലും തോറ്റവര്‍ക്ക്‌ സ്‌കൂളില്‍ ഇംപ്രൂവ്‌മെന്റ പരീക്ഷ നടത്തും. തോറ്റവര്‍ക്കും പരീക്ഷ പൂര്‍ത്തിയാകാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇതെഴുതാം.

കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ്‌ ഇളവെന്നും ഭാവിയില്‍ ഈ രീതി തുടരില്ലെന്നും സി.ബി.എസ്‌.ഇ. വ്യക്‌തമാക്കി. എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓള്‍ പാസ്‌ അനുവദിച്ച്‌ കഴിഞ്ഞമാസം സി.ബി.എസ്‌.ഇ. ഉത്തരവിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button