Latest NewsNewsInternational

‘കൊവിഡിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല’; മുന്നറിയിപ്പുമായി ഡോ. മൈക്ക് റയാൻ

ജനീവ : കൊറോണ വൈറസ് ലോകത്ത് നിന്ന് എപ്പോൾ തുടച്ചു മാറ്റപ്പെടും വാക്സിൻ എന്നെത്തും തുടങ്ങിയ ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ മുറുകുമ്പോൾ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. വാക്സിൻ കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂർണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ എമർജൻസി വിഭാ​ഗം ഡയറക്ടർ ഡോ. മൈക്ക് റയാൻ പറയുന്നത്.

‘കൊറോണ വൈറസിനെ പെട്ടെന്നൊന്നും തുരത്താനാവുമെന്നു പ്രതീക്ഷിക്കേണ്ട. ചിലപ്പോൾ അത് ഒരിക്കലും പോയില്ലെന്നും വരാം, എച്ച്ഐവി വൈറസ് പോലെ കൊറോണയും ദീർഘകാലം നിലനിന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷംതോറും ലോകമെമ്പാടും കുറെ പേരെ കൊന്നൊടുക്കുന്ന രോഗത്തിലൊന്നായി ഇതു തുടർന്നേക്കാം’ – അദ്ദേഹം പറഞ്ഞു

നിലവിൽ കൊറോണ വൈറസിനെതിരായി 100ൽ അധികം വാക്സിനുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുന്നുണ്ട്. വൈറസിനെ നിയന്ത്രണ വിധേയമാക്കുന്നത് ഇപ്പോഴും സാധ്യമാണെന്ന് ലോകാരോ​ഗ്യ സംഘടനയുടെ ഡയറക്ടർ വ്യക്തമാക്കി. അതേസമയം അണുബാധയുടെ രണ്ടാം തരം​ഗത്തെ നിയന്ത്രണ വിധേയമാക്കാതെ ലോക്ക് ഡൗൺ പിൻവലിക്കുന്നത് പ്രയോജനം ചെയ്യില്ലെന്ന് ലോകാരോ​ഗ്യ സംഘടന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button