Latest NewsNewsIndia

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ സ്വകാര്യ കമ്പനികൾക്കും പങ്കാളികളാകാം ഐഎസ്ആർഒയ്ക്കായിരിക്കും നിയന്ത്രണം : ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കൂടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട വിശദീകരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. സ്വയം പര്യാപ്ത ഇന്ത്യക്കായി കൽക്കരി, ധാതു, വ്യോമയാനം, പ്രതിരോധ ഉൽപ്പാദനം, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയ എട്ടു മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം. ഘടനാപരമായ പരിഷ്കാരങ്ങൾ വഴിയും പരിസ്ഥിതി ഉത്തേജനം വഴിയും വളർച്ച വർധിപ്പിക്കുന്നതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് നാലാംഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നു ഒറ്റപ്പെടുകയെന്നല്ല, ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നാണെന്നും രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

സുപ്രധാന പ്രഖ്യാപനങ്ങൾ ചുവടെ

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങ ളടക്കമുള്ള ബഹിരാകാശ ദൗത്യങ്ങളിൽ സ്വകാര്യ കമ്പനികൾക്കും പങ്കാളികളാകാം, എന്നാലത് ഐഎസ്ആർഒയുടെ നിയന്ത്രണത്തിലായിരിക്കും. ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ഉപയോഗിക്കാം. സ്വകാര്യ പങ്കാളിത്തത്തിനു നയവും നിയന്ത്രണ സംവിധാനവും നടപ്പിലാക്കും.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും. വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാകും. ആണവോർജ മേഖലയിൽ പൊതു – സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. കാൻസർ ചികിത്സയ്ക്ക് ഐസോടോപ്പുകൾ നിർമിക്കാൻ ഗവേഷണത്തിനു കൂടുതൽ ഊന്നൽ നൽകും. ഭക്ഷ്യ സംരക്ഷണത്തിന് ആണവോർജം ഉപയോഗിക്കും.

Also read : പെന്‍ഷന്‍ തുകയില്‍ നിന്ന് മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത്‌ സൈനികന്റെ വിധവ

കൽക്കരി രംഗത്ത് വാണിജ്യവത്കരണത്തിനാണ് ലക്ഷ്യമിടുന്നത്.മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരും. മത്സരം വർദ്ധിപ്പിക്കാനും, സുതാര്യത ഉറപ്പാക്കാനുമാണ് ഇതിലൂടെ സാധിക്കുക.ടണ്ണിനെ അടിസ്ഥാനമാക്കിയുള്ള വരുമാനം മാറ്റും, സ്വകാര്യ മേഖലയുമായി പങ്കുവക്കും. ഇന്ത്യ ലോകത്ത് കൽക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമായിട്ടും ഇപ്പോഴും കൽക്കരി ഇറക്കുമതി ചെയ്യുന്നു. കൽക്കരി മേഖലയിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ കൂടി പരിഗണിച്ചേ തീരുമാനം ഉണ്ടാകൂ. 50000 കോടി രൂപ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് ലക്ഷ്യം. നടപടികൾ എളുപ്പമാക്കാൻ സംയോജിത ലേലത്തിന് ശ്രമിക്കും. പര്യവേഷണവും ഖനനവും എല്ലാം പലർ ചെയ്യുന്ന രീതി മാറ്റും. 500 ഖനന ബ്ലോക്കുകൾ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്കായി വിട്ടുകൊടുക്കും. അലുമിനിയം വ്യവസായത്തിൽ വൈദ്യുതി ഉപഭോഗത്തിന്റെ ചെലവ് കുറയ്ക്കും.. പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button