KeralaLatest NewsUAENewsGulf

ദുബായ് – കൊച്ചി വിമാനം പുറപ്പെട്ടു; വിമാനത്തില്‍ 75 ഗര്‍ഭിണികളും 35 മറ്റു രോഗികളും ; വൈദ്യസഹായത്തിനായി ഡോക്ടര്‍മാരും നഴ്സുമാരും; ‘അസാധാരണ വിമാന’മെന്ന് പ്രസ് കോൺസൽ നീരജ് അഗർവാൾ

ദുബായ് • വന്ദേ ഭാരത്‌ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനമായ ദുബായ്-കൊച്ചി വിമാനം പുറപ്പെട്ടു. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.27 ( ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ്‌ 2.57 ) നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബായ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ 2 ല്‍ നിന്നും പറന്നുയര്‍ന്നത്.
dubai-cok

ഐ.എക്സ് 434 വിമാനത്തില്‍ 75 ഗര്‍ഭിണികളും 35 രോഗികളും, ഇവര്‍ക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും ഉള്‍പ്പടെ 181 യാത്രക്കാരാണ് ഉള്ളത്.

എല്ലാ സ്ത്രീകളും 32 ആഴ്ചയിൽ കൂടുതൽ ഗർഭിണികളാണെന്ന് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. ഒരു യുവതി ഗർഭാവസ്ഥയുടെ 35-ാം ആഴ്ചയിലാണ്. അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകളെ സഹായിക്കാൻ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും വിമാനത്തിൽ ഉണ്ടെന്നും നീരജ് അഗർവാൾ പറഞ്ഞു.

മെയ് 16 നാണ് ‘വന്ദേ ഭാരത് മിഷന്റെ’ രണ്ടാം ഘട്ടം ഔദ്യോഗികമായി ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ യു.എഇ.യിൽ നിന്ന് ഇന്ത്യയിലേക്ക് 18 മടക്കയാത്ര സർവീസുകൾ നടത്തും. ഇതില്‍ 13 ഉം കേരളത്തിലേക്കാണ്.

ദുബായ് – കൊച്ചി വിമാനത്തെ ‘അസാധാരണമായത്’ എന്നാണ് അഗര്‍വാള്‍ വിശേഷിപ്പിച്ചത്.

ഗർഭിണികളായ സ്ത്രീകൾക്കൊപ്പം, 35 രോഗികളുമുണ്ട്. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്. ഇതിൽ കാൻസറിന്റെ അവസാന ഘട്ടത്തിലെ ഒരു രോഗി, ബ്രെയിൻ ട്യൂമർ ഉള്ള ഒരു രോഗി, വൃക്ക മാറ്റിവയ്ക്കൽ നടത്തേണ്ട രണ്ട് യാത്രക്കാർ (ദാതാവും, സ്വീകര്‍ത്താവും) എന്നിവര്‍ ഉള്‍പ്പെടുന്നു.

രക്താർബുദം ബാധിച്ച് മരിച്ച നാല് വയസുകാരനായ വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹവും വിമാനത്തിലുണ്ട്. വൈഷ്ണവിന്റെ മാതാപിതാക്കളും ഭൗതികാവശിഷ്ടങ്ങൾക്കൊപ്പം അനുഗമിക്കുന്നുണ്ട്. ഭാര്യമാരെ നഷ്ടപ്പെട്ട കെ വിജയകുമാർ, പ്രശാന്ത് പ്രഭാകരൻ നായർ എന്നിവരും ഈ വിമാനത്തില്‍ വീട്ടിലേക്ക് പറക്കുകയാണ്.

വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 6.25 ഓടെ നെടുമ്പാശ്ശേരിയിലെത്തും.

Air India Express

 

shortlink

Related Articles

Post Your Comments

Related Articles


Back to top button